Malayalam Version

പ്രതിജ്ഞ

1. രോഗിയായ ഞാൻ നിങ്ങൾക്ക് തുല്യനാണ്, എന്റെ ആരോഗ്യ പരിപാലനത്തിനായി ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുന്നു

2. എനിക്കും മികച്ച ശാരീരികവും, മാനസികവും, ധാർമികവും, മനുഷ്യത്വപരമായ പരിചരണംനൽകുന്നതിന് നിങ്ങളുടെ അറിവ്, നിങ്ങളുടെ മനുഷ്യത്വം, നിങ്ങളുടെ ബുദ്ധി, എന്നിവ നിങ്ങൾ ഉപയോഗിക്കും, എന്നെ അസ്വസ്ഥമാകാതിരിക്കാൻ ഞാൻ എല്ലായ്പ്പോഴും പരിശ്രമിക്കും.

3. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എന്നെ ബഹുമാനിക്കും- അതായത്, എന്റെ പ്രായം, ലിംഗഭേദം,ഉത്ഭവം, സാമൂഹികവും, നിയമപരമായ നില, സംസ്കാരം, മൂല്യങ്ങൾ, വിശ്വാസങ്ങൾ എന്നിവ.

4. എന്റെ സമ്മതം ഇല്ലാതെ നിങ്ങൾ ഒരിക്കലും അവഗണിക്കാതെയോ, തള്ളിക്കല്ലയാതെയോ, വെളിപ്പെടുത്താതെയോ, ചെയ്യാത്ത എന്റെ അപേക്ഷകൾക്കും, പ്രതീക്ഷകൾക്കും നിങ്ങൾ ആത്മവിശ്വാസവും സാക്ഷിയും ആയിരിക്കും. എന്റെ രഹസ്യങ്ങൾ നിങ്ങൾ സ്വന്തം ലാഭത്തിനായി ഉപയോഗിക്കുകയില്ല. നിങ്ങൾ എന്നോട് സ്വകാര്യമായതൊന്ന…

5. സംവരണമോ, ക്രൂരതയോ ഇല്ലാതെ, എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും എനിക്ക് പങ്കുവെക്കുകയും അത് നേരിടാൻ എന്നെ സഹായിക്കുകയും ചെയ്യും.എന്റെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ക്ഷമയോടെ, കൃത്യതയോടെ,വ്യക്തതയോടെ, ആത്മാർത്ഥതയോടെ,സത്യസന്ധമായി മറുപടി നൽകും. എനിക്ക് ഉത്തരം നൽകാൻ ഒരിക്കലും വിസമ്മതിക്കുകയോ എന്നെ വ്യക്തമാക്കാതിരിക്കുകയോ ചെയ്യില്ല.നിങ്ങൾ എന്നോട് കള്ളം പറയുകയില്ല.നിങ്ങളുടെ കഴിവുകളും കഴിവുകളെയും തെറ്റായി ചിത്രീകരിക്കുകയില്ല.

6. നിങ്ങൾ എന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കും. എന്നിലെ സ്വയംഭരണത്തെ പരിമിതപെടുത്തുവാൻ നിങ്ങൾ എന്നെ ഭീഷണിയായോ, നിന്ദയായോ,വശീകരണത്താലോ ഉപഭോക്തമാക്കയില്ല. എന്നെയും എന്റെ അടുത്തവരെയും നിങ്ങൾ ഒരിക്കലും വഞ്ചിക്കുകയോ, അപമാനിക്കുകയോ ചെയ്യില്ല.

7. എനിക്ക് അസുഖം വരുമ്പോൾ നിങ്ങൾ എന്റെ അരികെ നിൽക്കുകയും എന്റെ അവസ്ഥ മുതലെടുക്കുന്നവർക്കെതിരെ എന്നെ സഹായിക്കുകയും ചെയ്യും. നിങ്ങൾ എന്റെ സംരക്ഷകനും, പക്ഷേവാദിയും ആയിരിക്കും. ഞാൻ ആവശ്യപ്പെട്ടാൽ നിങ്ങൾ എനിക്ക് വേണ്ടി സംവാദിക്കും പക്ഷേ ഒരിക്കലും നിങ്ങൾ എന്റെ സ്ഥാനത്ത് സംസാരിക്കുകയില്ല.

8. എന്നെ സംരക്ഷിക്കുന്ന നിയമങ്ങളെ നിങ്ങൾ മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും. ആരോഗ്യ സംരക്ഷരണം ലഭിക്കുന്നതിൽ നിന്നും എന്നെ തടയുന്ന എല്ലാ അനീതിക്കെതിരെയും നിങ്ങൾ എന്നോടൊപ്പം പോരാടും. ആരോഗ്യ സ്വയംഭരണം വർദ്ധിപ്പിക്കുന്ന ശാസ്ത്രത്തെ കുറിച്ചും കഴിവുകളെയും കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കും. എല്ലാ ലാഭമോഹികളിൽ നിന്നും നിങ്ങളെന്നെ സംരക്ഷിക്കും

9. എന്റെ എല്ലാ ആരോഗ്യ പരിരക്ഷ ദാതാക്കളെയും നിങ്ങൾ ഒരുപോലെ ബഹുമാനിക്കും.അവരുടെ പദവി പരിശീലനം എന്തുതന്നെയായാലും നിങ്ങൾ അവരോടൊപ്പം പ്രവർത്തിക്കും. നിങ്ങളെപ്പോലെ തന്നെ അവർക്ക് മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കായി നിങ്ങൾ വാദിക്കും.

10. നിങ്ങൾ നിങ്ങളുടെ സ്വന്തം ആരോഗ്യം സംരക്ഷിക്കും.നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള ഇടവേളകൾ നിങ്ങൾ എടുക്കുകയും  ചെയ്യും. നിങ്ങൾ ഒരിക്കലും നിങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി നിങ്ങളെ വിൽക്കുകയില്ല.

Précédent
Précédent

Moi, Ariane et ma main N° 73

Suivant
Suivant

Revisiting the importance of a Good Therapeutic Relationship: The Pledge 2.0